ജില്ലയില്‍ 20847 പോസ്​റ്റല്‍ ബാലറ്റുകള്‍

കാസർകോട്​: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്തു. ത്രിതല പഞ്ചായത്തുകളിലായി 6642 എണ്ണം വീതവും മൂന്ന് നഗരസഭകളിലായി 921 എണ്ണവുമാണ് വിതരണം ചെയ്തത്. 3127 പേര്‍ക്ക് സ്‌പെഷല്‍ പോസ്​റ്റല്‍ ബാലറ്റ് വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് അധികൃതരുടെ സര്‍ട്ടിഫൈഡ് പട്ടികയിലുള്ള 4569 പേരില്‍ 3127 പേര്‍ക്കാണ്​ സ്‌പെഷല്‍ പോസ്​റ്റല്‍ ബാലറ്റ് വിതരണം ചെയ്തത്​. ഇതില്‍ 3156 പേര്‍ക്കായിരുന്നു സ്‌പെഷല്‍ ബാലറ്റിന് അര്‍ഹത. 880 പേര്‍ക്ക് തപാല്‍ വഴിയും 2247 പേര്‍ക്ക് സ്‌പെഷല്‍ പോളിങ് ഓഫിസര്‍മാര്‍ മുഖേനയുമാണ് പോസ്​റ്റല്‍ ബാലറ്റ് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.