അനിശ്ചിതകാല സത്യഗ്രഹം 15 ദിവസം പിന്നിട്ടു

കാസർകോട്‌: കേന്ദ്ര സർക്കാറി​‍ൻെറ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി കർഷക സംഘടനകൾ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമരച്ചോട്ടിൽ നടത്തുന്ന . ബുധനാഴ്‌ച കുമ്പള ഏരിയയിലെ വളൻറിയർമാർ സത്യഗ്രഹമിരുന്നു. അഖിലേന്ത്യ കിസാൻസഭ ജില്ല പ്രസിഡൻറ്​ എം. അസിനാർ ഉദ്‌ഘാടനം ചെയ്‌തു. എം. ശങ്കർറൈ അധ്യക്ഷത വഹിച്ചു. ബങ്കളം കുഞ്ഞികൃഷ്‌ണൻ, കെ. ഭുജംഗഷെട്ടി എന്നിവർ സംസാരിച്ചു. ബി.പി. അഗ്ഗിത്തായ സ്വാഗതം പറഞ്ഞു. വിവിധ സംഘടനകൾ അഭിവാദ്യം ചെയ്‌തു. വ്യാഴാഴ്‌ച മഞ്ചേശ്വരം ഏരിയയിലെ വളൻറിയർമാർ സത്യഗ്രഹമിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT