ഭെൽ ഇ.എം.എൽ: അനിശ്ചിതകാല സമരം 12 മുതൽ

കാസർകോട്: കൈമാറ്റ നടപടികൾ എങ്ങുമെത്താതെ രണ്ടു വർഷമായി ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും ഒമ്പതു മാസമായി ഉൽപാദനമില്ലാതെ അടച്ചിടുകയും ചെയ്ത ജില്ലയുടെ അഭിമാന സ്ഥാപനമായ ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്​ത സമരസമിതിയുടെ നേതൃത്വത്തിൽ ജനുവരി 12 മുതൽ കാസർകോട് ഒപ്പു മരച്ചുവട്ടിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്താൻ സമരസമിതി യോഗം തീരുമാനിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ രക്ഷാധികാരിയും ജില്ലയിലെ മുഴുവൻ രാഷ്​ട്രീയ പാർട്ടികളുടെയും അധ്യക്ഷന്മാർ, എം.എൽ.എമാർ, ജില്ലപഞ്ചായത്ത് പ്രസിഡൻറ്​, കാസർകോട് നഗരസഭ ചെയർമാൻ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​, മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​, ഭെൽ ഇ.എം.എൽ കമ്പനിയിലെ ട്രേഡ് യൂനിയൻ പ്രസിഡൻറുമാർ, ജില്ല പ്രസിഡൻറുമാർ എന്നിവർ രക്ഷാധികാരികളും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ചെയർമാനും സി.പി.എം കാസർകോട് ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ ജനറൽ കൺവീനറും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കെ. ഖാലിദ് ട്രഷററും ബി.ജെ.പി നേതാവ് പി. രമേശൻ കൺവീനറും ജില്ലയിലെ കേന്ദ്ര ട്രേഡ് യൂനിയനുകളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, കാസർകോട് നഗരസഭാ കൗൺസിലർമാർ വൈസ് ചെയർമാന്മാരും സർവിസ് സംഘടന പ്രതിനിധികൾ ജോയൻറ്​ കൺവീനർമാരും മറ്റ് മുഴുവൻ ജനപ്രതിനിധികളും എക്സിക്യൂട്ടിവ് അംഗങ്ങളുമായ സമര സഹായസമിതി രൂപവത്​കരിച്ചു. സമരസമിതി ചെയർമാൻ ടി.കെ. രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് സമരപരിപാടികൾ വിശദീകരിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എ. അബ്​ദുറഹ്മാൻ, ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി പി.എം. മുനീർ ഹാജി, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഡോ.വി.പി.പി. മുസ്തഫ, ബി.എം.എസ് നേതാവ് അഡ്വ. പി. മുരളീധരൻ, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം. മുനീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ. സൈമ, വൈസ് പ്രസിഡൻറ് പി.എ. അഷ്റഫ് അലി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ അഷ്റഫ് എടനീർ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി. ശിവപ്രസാദ്, കെ.എ. മുഹമ്മദ് ഹനീഫ, ഷരീഫ് കൊടവഞ്ചി, എ. ഷാഹുൽഹമീദ്, ദിനേശൻ, ജോജോ, പി.വി. കുഞ്ഞമ്പു, ഹരീന്ദ്രൻ, കെ. രവീന്ദ്രൻ, മുത്തലിബ് പാറക്കെട്ട്, എ. രവീന്ദ്രൻ, സുഭാഷ് നാരായണൻ, ഗിരി കൃഷ്ണൻ, മാഹിൻ മുണ്ടക്കൈ, മുജീബ് കമ്പാർ, അബ്ബാസ് ബീഗം, ജമീല അഹമ്മദ്, പി. സുശീല, നാം ഹനീഫ, കീർത്തി കൃഷ്ണൻ, മമ്മു ചാല, സിദ്ധീഖ് ചക്കര, ബി.എസ്. സൈനുദ്ദീൻ തുരുത്തി, സി.എ. ഇബ്രാഹിം എതിർത്തോട്, സിറാജുദ്ദീൻ ഖാസിലേൻ, മൊയ്നുദ്ദീൻ ചെമ്മനാട്, ഷിഹാബ് റഹ്​മാനിയ നഗർ, പി.എം. ഭാസ്കരൻ, എസ്​.എ. സഹീദ്, കെ. വിനോദ്, ഹനീഫ ചേരങ്കൈ, എ. വാസുദേവൻ എന്നിവർ സംസാരിച്ചു. ksd bhel: ഭെൽ ഇ.എം.എൽ സമര സഹായസമിതി രൂപവത്​കരണ യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.