ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 10 മാസം; രോഗികൾ 22,091

കാസര്‍കോട്: ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഡിസംബര്‍ മൂന്നിന് 10 മാസം തികയുന്നു. ജില്ലയില്‍ ഇതുവരെയായി 22,091പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ഫെബ്രുവരി മൂന്നിനാണ് ജില്ലയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കോവിഡിനെതിരെ ജാഗ്രതയോടെയുള്ള പോരാട്ടമാണ് ജില്ല നടത്തിവരുന്നത്. ആദ്യ കോവിഡ് രോഗി ഫെബ്രുവരി 16ന് രോഗവിമുക്തനായെങ്കിലും, മാര്‍ച്ച് പകുതിയോടെ ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. മാര്‍ച്ച് അവസാനത്തോടെ ജില്ലയില്‍ കോവിഡ് രോഗികളുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നതോടെ പൊതുജീവിതം ആശങ്കയുടെ കരിനിഴലിലായി. വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ നടത്തിയ അടച്ചിടല്‍ തന്ത്രത്തോട് ജനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടെനിന്നതും ഈ ഘട്ടത്തില്‍ തുണയായി. സ്വജീവിതം പോലും പണയംവെച്ച് ആരോഗ്യപ്രവര്‍ത്തകരും മറ്റുള്ളവരും നടത്തിയ ബോധവത്കരണത്തി​ൻെറയും നിസ്വാര്‍ഥ സേവനത്തി​ൻെറയും ഫലമായി ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തി​ൻെറ രണ്ടാംഘട്ടത്തിലുള്ള 178 രോഗികളെയും മേയ് 10ന് രോഗവിമുക്തരാക്കാന്‍ കഴിഞ്ഞു. ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 165 ദിനങ്ങള്‍ കാസര്‍കോട്: ജില്ലയില്‍ ആദ്യത്തെ 165 ദിവസം ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മൂന്ന് മുതല്‍ ജൂലൈ 16 വരെ, ജില്ലയില്‍ ഒറ്റ കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഇതുവരെയായി (ജൂലൈ 17 മുതല്‍ ഡിസംബര്‍ രണ്ട് വരെ) 234 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികം പേരും 60 വയസ്സിന് മുകളിലുള്ളവരും മറ്റു പല ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവരുമാണ്. ഇതുവരെയായി ജില്ലയില്‍ രോഗം സ്​ഥിരീകരിച്ചതില്‍ 93.99 ശതമാനം പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 1093 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചതില്‍ 1.05 ശതമാനം പേര്‍ മാത്രമാണ് മരിച്ചത്. നിതാന്ത ജാഗ്രതയുടെയും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ജില്ലയില്‍ കോവിഡ് മരണസംഖ്യ നന്നേ കുറഞ്ഞത്. കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ ഒന്നായി മാറാന്‍ കാസര്‍കോടിന് കഴിഞ്ഞത് ആരോഗ്യ പ്രവര്‍ത്തകരും പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതി​ൻെറ ഫലമായാണ്. 108 പേര്‍ക്ക് കോവിഡ് കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 108 പേര്‍ക്ക് കൂടി കോവിഡ് –19 പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാലുപേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിരീക്ഷണത്തിൽ 8020 പേര്‍ വീടുകളില്‍ 7584 പേരും സ്ഥാപനങ്ങളില്‍ 436 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 8020 പേരാണ്. പുതിയതായി 561 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം പുതിയതായി 1288 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 290 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 519 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. കോവിഡ് കണക്ക് അജാനൂര്‍ -1 ബളാല്‍ -4 ചെമ്മനാട് -2 ചെങ്കള -1 ഈസ്​റ്റ്​ എളേരി- 2 കള്ളാര്‍- 7 കാഞ്ഞങ്ങാട് -14 കാറഡുക്ക -1 കാസര്‍കോട്- 4 കയ്യൂര്‍ ചീമേനി- 1 കിനാനൂര്‍ കരിന്തളം- 6 കോടോം ബേളൂര്‍- 4 കുറ്റിക്കോല്‍- 18 മധൂര്‍-2 മടിക്കൈ -8 മംഗല്‍പാടി- 2 മൊഗ്രാല്‍പുത്തൂര്‍ -1 മുളിയാര്‍ -3 നീലേശ്വരം- 8 പടന്ന- 1 പള്ളിക്കര -4 പനത്തടി - 1 പിലിക്കോട് - 3 പുത്തിഗെ -1 ഉദുമ -5. ഇതര ജില്ലക്കാര്‍: കൊല്ലം -1 കൊല്ലം വെളിയം -1 പാലക്കാട് -1 വയനാട് -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.