പ്രൈമറി അധ്യാപക സ്​ഥലമാറ്റം: വൻ ക്രമക്കേടെന്ന് പരാതി

ചെറുവത്തൂർ: കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രൈമറി അധ്യാപക സ്ഥലമാറ്റ പട്ടികയിൽ വൻ ക്രമക്കേടെന്ന് പരാതി. 20ലേറെ സർവിസുള്ള അധ്യാപകരെ തഴഞ്ഞാണ് സർവിസ് കുറവുള്ളവരെ നിയമിച്ചതെന്നാണ് പരാതി. ഡി.ഡി.ഇ ഓഫിസിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട പ്രൊവിഷനൽ പട്ടിക പുറത്തിറങ്ങിയത്. അടുത്തയാഴ്ച ഫൈനൽ പട്ടിക പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഡി.ഡി.ഇ ഓഫിസിൽ പരാതി പ്രളയമായിരുന്നു. തിരിമറി നടത്തി പ്രസിദ്ധീകരിച്ച പട്ടിക അർഹതപ്പെട്ടവരെ ഉൾപ്പെടുത്തി പുനഃപ്രസിദ്ധീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഒരുകൂട്ടം അധ്യാപകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.