മകളുടെ വിവാഹ ദിവസം വീടിന് തീപിടിച്ചു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിലെ അലീന ഫ്രൂട്​സ്​ വ്യാപാരി പാത്തിക്കരയിലെ ചക്കാലയ്ക്കൽ ജോണിയുടെ വീടിന്​ തീപിടിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ജോണിയുടെ മകളുടെ വിവാഹം കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിൽ നടക്കുന്നതിനാൽ രാവിലെ വീടുപൂട്ടി എല്ലാവരും പോയിരിക്കുകയായിരുന്നു. വിവാഹത്തിന് പോകുന്നതിനുമുമ്പ് മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചിരുന്നു. അയൽപക്കത്തു താമസിക്കുന്നവർ വീട്ടിൽ നിന്നും പുകയും തീയുംകണ്ട് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. അവരെത്തി തീയണക്കുകയായിരുന്നു. റോഡിനോട് ചേർന്നുള്ള രണ്ടാം നിലയിലെ ഫർണിച്ചറുകളും വയറിങ്ങുകളും പൂർണമായി കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായി കണക്കാക്കുന്നു. ബളാൽ പഞ്ചായത്ത് പ്രസിഡൻറ്​ രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷോബി ജോസഫ് എന്നിവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.