ഏകദിന ശിൽപശാല

കാഞ്ഞങ്ങാട്​: കേരളത്തിലെ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിന് എ.ഐ.സി.സി നടപ്പാക്കുന്ന 'വൺ പേജ് വൺ ഫാമിലി' ശിൽപശാല ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിയ എസ്.എൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടുകൾക്ക് പരാജയപ്പെട്ട കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളിലെയും രണ്ട് ബ്ലോക്ക് തലത്തിൽ രാവിലെയും ഉച്ചക്കുമായാണ് ശിൽപശാല നടത്തിയത്‌. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി. രാജൻ പെരിയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബുരാജ്, സുധാകരൻ, കെ.പി.സി.സി സെക്രട്ടറിയും നിയോജക മണ്ഡലം ചുമതലയുമുള്ള ഡോ. കെ.വി. ഫിലോമിന, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, സി. ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഗീതാകൃഷ്ണൻ, ധന്യ സുരേഷ്, പി.വി. സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ബി.പി. പ്രദീപ്കുമാർ, മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്​ ശ്രീകല പുല്ലൂർ, സാജിദ് മൗവ്വൽ, പുല്ലൂർ പെരിയ മണ്ഡലം പ്രസിഡൻറ്​ ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശിൽപശാല കോഒാഡിനേറ്റർ സുകുമാരൻ പൂച്ചക്കാട് സ്വാഗതവും ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി രവീന്ദ്രൻ കരിച്ചേരി നന്ദിയും പറഞ്ഞു. അഡ്വ. ബ്രിജേഷ് കുമാർ, സുധാകരൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ഉദുമ ബ്ലോക്കിലെ 121 ബൂത്ത് പ്രസിഡൻറുമാരും ബി.എൽ.എ മാരുമാണ് ശിൽപശാലയിൽ പങ്കെടുത്തത്. ശിൽപശാലയുടെ ഭാഗമായി 'നാട്ടുവഴികളിലൂടെ ഗ്രാമവാസം' എന്ന പരിപാടി ഉദുമ ആര്യടുക്കം കോളനിയിൽ സ്വാതന്ത്ര്യ സമര സേനാനി കെ.വി.നാരായണൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.