ബ്ലഡ് സെപറേഷന്‍ യൂനിറ്റിന് ഒരു ദിവസം പിന്നിടുമ്പോഴേക്കും യൂനിറ്റ് മേധാവിക്ക് സ്ഥലംമാറ്റം

കാസര്‍കോട്: ജനറൽ ആശുപത്രിയില്‍ ബ്ലഡ് സെപറേഷന്‍ യൂനിറ്റ് ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴേക്കും യൂനിറ്റ് മേധാവിയായ ഡോക്ടര്‍ക്ക് സ്ഥലംമാറ്റം. ബ്ലഡ് സെപറേഷന്‍ യൂനിറ്റി​‍ൻെറ ചാര്‍ജ് വഹിച്ചിരുന്ന ഡോ. എല്‍. സ്മിതയെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ബ്ലഡ് സെപറേഷന്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. അതിനു പിന്നാലെയാണ് ഡോ. സ്മിതയെ കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിയമിച്ചതായി അറിയിപ്പ് വന്നത്. പകരം മലപ്പുറം ജില്ല ആശുപത്രിയില്‍നിന്ന് ഡോ. സൗമ്യ ഗോപിനാഥനെ ജനറല്‍ ആശുപത്രിയില്‍ നിയമിച്ചു. ഏറെ മുറവിളികള്‍ക്കൊടുവിൽ ആരംഭിച്ച ബ്ലഡ് സെപറേഷന്‍ യൂനിറ്റ് ഹെഡിനെ ആദ്യ ദിനം തന്നെ സ്ഥലം മാറ്റിയത് യൂനിറ്റി​ൻെറ പ്രവർത്തനത്തെ ബാധിക്കാനിടയുണ്ടെന്ന ആശങ്കയിലാണ് ഗുണഭോക്താക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.