അനധികൃത നിയമനങ്ങൾ അവസാനത്തെ ആണി - പത്മരാജൻ ഐങ്ങോത്ത്

കാഞ്ഞങ്ങാട്: ആയിരക്കണക്കിന് വരുന്ന ഉദ്യോഗാർഥികളെയും നിയമത്തെയും വെല്ലുവിളിച്ച് നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ കേരള ഭരണക്കാർ സ്വയമൊരുക്കുന്ന ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണെന്ന് പ്രവാസി കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ പത്മരാജൻ ഐങ്ങോത്ത്. അനധികൃത നിയമനങ്ങൾക്കെതിരെ സെക്ര​േട്ടറിയറ്റിൽ സമരത്തിലിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും, ജനവിരുദ്ധ സർക്കാറി​‍ൻെറ അനധികൃത പിൻവാതിൽ നിയമനങ്ങൾക്കെതിരെയും കാഞ്ഞങ്ങാട് മണ്ഡലം പ്രവാസി കോൺഗ്രസ്​ കമ്മിറ്റി സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് കത്തിച്ചുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്​ അച്യുതൻ മുറിയനാവി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഒ.വി. പ്രദീപ് കുമാർ, എൻ.കെ. രത്നാകരൻ, കെ.പി. മോഹനൻ, രാജഗോപാലൻ വാഴുന്നൊറൊടി, മനോജ് ഉപ്പിലിക്കൈ, നിയാസ് ഹൊസ്ദുർഗ്, വിജയൻ കൈപ്പാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.