വായനശാല കെട്ടിടത്തിന് സൗജന്യസ്ഥലം നൽകി ദമ്പതികൾ

വായന വളരട്ടെ ചെറുവത്തൂർ: വായന എന്നത് മരുന്നാണെന്നും അതിനെ തിരിച്ചുപിടിക്കാൻ വായനശാലകൾ അനിവാര്യമാണെന്നുമുള്ള തിരിച്ചറിവിനാൽ . കണ്ണംകുളം വി.വി.സ്മാരക വായനശാല ആൻഡ്​ ഗ്രന്ഥാലയത്തിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കാട്ടാമ്പള്ളി നാരായണൻ-സുജാത ദമ്പതികളാണ് സ്ഥലം നൽകിയത്. പതിനായിരങ്ങൾ വിലമതിക്കുന്ന മൂന്നു സൻെറ് സ്ഥലം സൗജന്യമായാണ് ഇവർ നൽകിയത്. സമ്മതപത്രം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ പി. വേണുഗോപാലന് കൈമാറി. പുതുവർഷ സമ്മാനമായി വായനശാലക്ക് ലഭിച്ച സമ്മതപത്രം ഏറ്റുവാങ്ങൽ ചടങ്ങിൽ ഗണേശൻ, വിജയൻ കുന്നത്ത്, ലകേഷ്, അരവിന്ദാക്ഷൻ, രാഘവൻ, ശാന്ത, കാർത്യായനി, ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അജേഷ് എന്നിവർ പങ്കെടുത്തു. പൂരക്കളി അക്കാദമി ഫെലോഷിപ്​ നേടിയ കലാകാരനാണ് കാട്ടാമ്പള്ളി നാരായണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.