രാജ്യത്ത് കോൺഗ്രസ് ഇല്ലാതായാൽ കഷ്​ടപ്പെടുന്നത് തൊഴിലാളികൾ -ഐ.എൻ.ടി.യു.സി

കാഞ്ഞങ്ങാട്: രാജ്യത്ത് കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം ഇല്ലാതായാൽ ഏറ്റവും കൂടുതൽ കഷ്​ടപ്പെടുന്നതും ദുരിതമനുഭവിക്കുന്നതും രാജ്യത്തെ തൊഴിലാളികളായിരിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​ ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട്ട് നടന്ന ഐ.എൻ.ടി.യു.സി ജില്ല നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസ്ഥാനം ഇല്ലെങ്കിൽ ഐ.എൻ.ടി.യു.സി ഈ രാജ്യത്ത് ഉണ്ടാവില്ല. ബി.ജെ.പി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കുകയാണ്. കോൺഗ്രസ് ഉണ്ടാക്കിയ രാജ്യത്തി​‍ൻെറ അടിത്തറ നശിപ്പിക്കുകയാണ് ബി.ജെ.പി സർക്കാർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ പി.ജി. ദേവ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ ഡി.വി. ബാലകൃഷ്ണൻ, ഐ.എൻ.ടി.യു.സി ജില്ല ഭാരവാഹികളായ ടി.വി. കുഞ്ഞിരാമൻ, തോമസ് സെബാസ്​റ്റ്യൻ, ലത സതീഷ്, സി.വി. രമേശ്, പി.സി. തോമസ്, ആർ. വിജയകുമാർ, ടി.കെ. നാരായണൻ, എ. ഷാഹുൽ ഹമീദ്, നാരായണൻ കാട്ടുകുളങ്ങര, ടി. ചന്ദ്രശേഖരൻ, ഉമേശൻ അണങ്കൂർ, സത്യൻ സി. ഉപ്പള, സി.ഒ. സജി, സി.ജി. ടോണി, കെ.വി. ദാമോദരൻ, സമീറ ഖാദർ, വി.കെ. കുഞ്ഞിരാമൻ, പി.വി. ഉദയകുമാർ എന്നിവർ സംസാരിച്ചു. intuc ഐ.എൻ.ടി.യു.സി ജില്ല നേതൃയോഗം കാഞ്ഞങ്ങാട്ട് സംസ്ഥാന പ്രസിഡൻറ്​ ആർ. ചന്ദ്രശേഖരൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.