സൗജന്യ കൗൺസലിങ്​ സേവനവുമായി കാസർകോട് കാമ്പസ്

കാസർകോട്: മാനസിക സംഘർഷം ലഘൂകരിക്കാൻ സൗജന്യ കൗൺസലിങ്​ സേവനവുമായി കണ്ണൂർ സർവകലാശാല. കാസർകോട് കാമ്പസിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ് കൗൺസലിങ്​ ലഭിക്കുന്നത്. സർക്കാറി​‍ൻെറ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് വിദ്യാനഗർ ചാലയിലെ കാമ്പസിൽ മാനസികാരോഗ്യ കേന്ദ്രം അനുവദിച്ചത്. പരീക്ഷസമയത്തെ പേടി, കോവിഡുമായി ബന്ധപ്പെട്ട ആശങ്ക, അകാരണ ഭയവും ആത്മവിശ്വാസക്കുറവും, ആത്മഹത്യ പ്രവണത, സ്വഭാവവൈകല്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാം. പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും 10 മുതൽ നാലുവരെയാണ് പ്രവർത്തനം. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് കുച്ചിക്കാട് ഉദ്ഘാടനം ചെയ്തു. കാമ്പസ് മേധാവി ഡോ. രാജേഷ് ബജംഗള അധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടർ ഡോ. കെ.സി. റിജുമോൾ, അസി. പ്രഫസർ എസ്. പരമേശ്വരീദേവി, കാസർകോട് റോട്ടറി പ്രസിഡൻറ്​ ഡോ. ജനാർദൻ നായ്ക്ക്, കൗൺസലിങ്​ സൈക്കോളജിസ്​റ്റ്​ എം. മാനസ, ബി.എസ്. അക്ഷത എന്നിവർ സംസാരിച്ചു. ഫോൺ: 04994-230985.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.