മഞ്ചേശ്വരം ഹാർബർ പ്രവർത്തന സജ്ജമാക്കണം -ധീവരസഭ

കാസർകോട്: മഞ്ചേശ്വരം ഹാർബർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും അഴിമുഖത്ത് മണ്ണുവീണതിനാൽ ഫൈബർ വള്ളങ്ങൾക്കും ബോട്ടുകൾക്കും ഹാർബറിന് അകത്ത് സുരക്ഷിതമായി കടക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഗൃഹസന്ദർശന പരിപാടിയിലൂടെ ബങ്കര മഞ്ചേശ്വരം മത്സ്യത്തൊഴിലാളികൾ സമാഹരിച്ച ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീവരസഭ ജില്ല പ്രസിഡൻറ് എസ്. സോമൻ അധ്യക്ഷത വഹിച്ചു. അബ്​ദുറഹിമാൻ, അബ്​ദുൽ അസീസ് (കരീം), കൃഷ്ണപ്പ ഉദ്യാവർ, ദിനേശ് ഉദ്യാവർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT