കർഷകർക്ക്​ ആശ്വാസമായി സഹകരണ സൊസൈറ്റി

കാഞ്ഞങ്ങാട്​: കോവിഡും ലോക്ഡൗണും മൂലം, കൃഷി ചെയ്തെടുത്ത കപ്പ വിപണിയിൽ എത്തിക്കാൻ കഴിയാതെ പ്രയാസം നേരിടുന്ന കർഷകർക്ക് സഹായവുമായി കോട്ടച്ചേരി സഹകരണ മാര്‍ക്കറ്റിങ്​ സൊസൈറ്റി. അമ്പലത്തറ ബ്രാഞ്ചില്‍ കര്‍ഷകരില്‍നിന്ന് പച്ചക്കപ്പ നേരിട്ട് സംഭരിച്ച് വിപണനം നടത്തുന്നതി​ൻെറ ഉദ്ഘാടനം ഹോസ്ദുര്‍ഗ് സഹകരണ സംഘം അസി.​ രജിസ്ട്രാര്‍ വി.ചന്ദ്രന്‍ നിര്‍വഹിച്ചു. സംഘം പ്രസിഡൻറ്​ എ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ശങ്കരന്‍ വാഴക്കോട്, മുന്‍ പ്രസിഡൻറ്​ സോമി മാത്യു, ഡയറക്ടര്‍മാരായ എം. കുഞ്ഞികൃഷ്ണന്‍, ടി. രാധാകൃഷ്ണന്‍, നാരായണന്‍, സുകന്യ തുടങ്ങിയവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി ഐ. ശശിധരന്‍ സ്വാഗതവും ഇ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.