വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി

കാസർകോട്​: സംസ്ഥാന സര്‍ക്കാറി​‍ൻെറ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് കാസര്‍കോടി​ൻെറ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഫോട്ടോ പ്രദര്‍ശനം എം. രാജഗോപാലന്‍ എം.എല്‍.എയും ലൈഫ് പദ്ധതി ഗുണഭോക്താക്കളായ ചെറുവത്തൂര്‍ സിന്ധു ചന്ദ്രന്‍, കുട്ടമത്ത് സുബ്രഹ്‌മണ്യന്‍, കൊളക്കാട് പി. സവിത, സുബൈദ എന്‍. ചെറുവത്തൂര്‍ എന്നിവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാധവന്‍ മണിയറ, ജില്ല പഞ്ചായത്ത് മെംബര്‍ സി.ജെ. സജിത് എന്നിവര്‍ വിശിഷ്​ടാതിഥികളായി. വൈസ് പ്രസിഡൻറ്​ രാഘവന്‍, വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സൻ പത്മിനി, സ്ഥിരം സമിതി അധ്യക്ഷന്‍ ഗിരീഷ്, ഐ.പി.ആര്‍.ഡി കണ്ണൂര്‍ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍, സി.ഡി.എസ് ചെയര്‍പേഴ്സൻ റീന എന്നിവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി. എഡിറ്റര്‍ പി.പി. വിനീഷ് നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ് (ഇനിയും മുന്നോട്ട്) ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് കാസര്‍കോടി​‍ൻെറ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന വികസന ഫോട്ടോ പ്രദര്‍ശനം എം. രാജഗോപാലന്‍ എം.എല്‍.എയും ലൈഫ് പദ്ധതി ഗുണഭോക്താക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.