ഏകദിന ശിൽപശാല

വെള്ളരിക്കുണ്ട്: കേരള മഹിള സമഖ്യ സൊസൈറ്റി ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കായി നടത്തി. പരപ്പ ബ്ലോക്കിലെയും ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ശിൽപശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി അധ്യക്ഷത വഹിച്ചു. മഹിള സമഖ്യ സൊസൈറ്റി അസോസിയറ്റ്​ ഡയറക്ടർ എൽ.രമാദേവി, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ പത്​മാവതി എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി എച്ച്. കൃഷ്ണൻ ക്ലാസെടുത്തു. മഹിള സമഖ്യ സൊസൈറ്റി ജില്ല കോഒാഡിനേറ്റർ അസീറ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.