പള്‍സ് പോളിയോ സ്വര്‍ണ സമ്മാനം കുമ്പള കളത്തൂരിലെ അബ്​ദുൽ സനദിന്

കാസർകോട്​: കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31ന് നടന്ന പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കിയ കുട്ടികളില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത കളത്തൂര്‍ ഉബ്ബതൊടി വീട്ടിലെ അബ്​ദുൽ സനദിന് സ്വര്‍ണനാണയം ലഭിച്ചു. നാല് വയസുള്ള സനദ് ഷരീഫ അഷറഫി​‍ൻെറ മകനാണ്. സ്വര്‍ണ നാണയം മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ദിവാകര റൈ അബ്​ദുൽ സനദിന് നല്‍കി. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി. അഷ്‌റഫ്, അക്കൂര്‍ ഡയഗ്‌നോസ്​റ്റിക്ക് ജനറല്‍ മാനേജര്‍ അബ്​ദുൽ കാദര്‍ കട്ടത്തടുക്ക,ലാബ് ടെക്‌നീഷന്‍ സിന്ധുനായക്ക്, പി.എച്ച്.എന്‍ സൂപ്പര്‍വൈസര്‍ ജൈനമ്മ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാക്കോസ് ഈപ്പന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വൈ. ഹരീഷ്, കെ.കെ. ആദര്‍ശ്, വിവേക് തച്ചന്‍, അഖില്‍ കാരായി, വാസു ബോവിക്കാനം, ജെ.പി.എച്ച്.എല്‍ എസ്. ശാരദ, ക്ലാര്‍ക്ക് രവികുമാര്‍, പി.ആര്‍.ഒ കീര്‍ത്തന, ഡ്രൈവര്‍ വില്‍ഫ്രഡ് എന്നിവര്‍ സംബന്ധിച്ചു. photo കുമ്പള സി.എച്ച്.സി യുടെ ആഭിമുഖ്യത്തില്‍ നടത്തിയ പള്‍സ് പോളിയോ സ്വര്‍ണനാണയ നറുക്കെടുപ്പിലെ വിജയിയായ അബ്​ദുൽ സനദിന് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ദിവാകര റൈ സ്വര്‍ണനാണയം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.