പഠനവീട് ആരംഭിച്ചു

ചെറുവത്തൂർ: ജില്ല പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക്​ പഠനവീട് തുടങ്ങി. കൊവ്വൽ എ.യു.പി സ്കൂളിലാണ് പഠനവീട് തുടങ്ങിയത്. എസ്.എസ്.എൽ.സി പൊതുപരീക്ഷയെഴുതുന്ന കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള പ്രാദേശിക പഠനകേന്ദ്രമാണ് പഠനവീട്. ദിവസവും വൈകീട്ട്​ ആറുമുതൽ ഒമ്പതുവരെയാണ് പഠനവീടി​‍ൻെറ പ്രവർത്തനം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞിരാമൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.വി. ജാനകി അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ, കെ. കൃഷ്ണൻ, എം. ദേവദാസ്, കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്​റ്റർ കെ. ജയചന്ദ്രൻ സ്വാഗതവും കെ.വി. സത്യപാലൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.