ടി.ബി -ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡ്​ നാടിന് സമര്‍പ്പിച്ചു

കാസർകോട്​: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ടി.ബി ഹോസ്ദുര്‍ഗ് അപ്രോച്ച് റോഡും ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. എല്ല റോഡുകളിലും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന വിധത്തില്‍ മെക്കാഡം ടാറിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. തീരദേശത്ത് നിന്ന് ആരംഭിച്ച് മലയോര മേഖലയിലേക്ക് എത്തുന്ന റോഡുകള്‍, വലിയ പാലങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാന വികസനത്തിന് വലിയ ശ്രദ്ധയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ.പി. വിനോദ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്​ദുല്ല, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സി. ജാനകിക്കുട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. അഹമ്മദലി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. സരസ്വതി, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. മായാകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന, സി.കെ. ബാബുരാജ്, കെ.സി. പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജമോഹന്‍ സ്വാഗതവും പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. അനീശന്‍ നന്ദിയും പറഞ്ഞു. kotrachal ടി.ബി -ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡും ടി.ബി ഹോസ്ദുര്‍ഗ് അപ്രോച്ച് റോഡും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.