പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണം -എ.കെ.എസ്.ടി.യു

കുമ്പള: 2013 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി അടിയന്തരമായി പിൻവലിക്കണമെന്ന് എ.കെ.എസ്.ടി.യു കുമ്പള ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇടതു ജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഭൂരിപക്ഷം വാഗ്ദാനങ്ങളും നടപ്പാക്കിയെങ്കിലും ഈ വിഷയത്തിൽ ഉപസമിതിയെ നിശ്ചയിച്ചതിൽ കവിഞ്ഞ് കൂടുതൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സിവിൽ സർവിസിൽ കഴിവും പ്രാപ്തിയുമുള്ളവരെ എത്തിക്കാൻ പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും ഉപേക്ഷിച്ച് സ്​റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് തിരിച്ചുപോകേണ്ടത് അത്യാവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ്​ വിനയൻ കല്ലത്ത് പറഞ്ഞു. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന, ജില്ല നേതാക്കളായ കെ. വിനോദ് കുമാർ, സുനിൽകുമാർ കരിച്ചേരി, പി. രാജഗോപാലൻ, എം.ടി. രാജീവൻ, രാജേഷ് ഓൾനടിയൻ, കെ. അനിത, കെ. താജുദ്ദീൻ, അഹമ്മദ് ഷെരീഫ് കുരിക്കൾ, ഒ. പ്രതീഷ്, കെ.വി. ഷീമ എന്നിവർ സംസാരിച്ചു. എം.വി. രാജീവൻ സ്വാഗതവും വി. സുപ്രീത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി. സുപ്രീത് (പ്രസി.), എം.വി. രാജീവൻ (സെക്ര.), പ്രശാന്ത് കുമാർ (ട്രഷ.), ഇ. അംബിക (വൈസ്. പ്രസി), പി. സന്ധ്യ (ജോ. സെക്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.