വിഡിയോ പ്രദര്‍ശനം പ്രയാണം തുടങ്ങി

കാസർകോട്​: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന വിഡിയോ ഹ്രസ്വചിത്ര പ്രദര്‍ശനം 'ഇനിയും മുന്നോട്ട്' കാലിക്കടവില്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഫ്ലാഗ്ഓഫ് ചെയ്തു. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട്​, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിലായി 150 കേന്ദ്രങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.വി. പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, ടി.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച പിലിക്കോട്, തൃക്കരിപ്പൂര്‍, വലിയപറമ്പ്​, പടന്ന പഞ്ചായത്തുകളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.