വായന മത്സര ജേതാക്കൾ

തൃക്കരിപ്പൂർ: ജില്ല ലൈബ്രറി കൗൺസിലി​ൻെറ ആഭിമുഖ്യത്തിൽ പാലക്കുന്ന് അംബിക സ്കൂളിൽ യു.പി, വനിത, മുതിർന്ന വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച വായന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ: യു.പി: എം. ശ്രേയസ് നമ്പ്യാർ (എ.കെ.ജി സ്മാരക ഗ്രന്ഥാലയം, പെരുമ്പള), എം. സുദീപ്ത (ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, മൈത്താണി), അർജുൻ അരവിന്ദൻ (എൻ.ഇ. ബലറാം സ്മാരക ഗ്രന്ഥാലയം, പാലിച്ചിയടുക്കം). വനിത: കെ.പി. രമ (എൻ.ഇ ബലറാം സ്മാരക ഗ്രന്ഥാലയം, പാലിച്ചിയടുക്കം), എം. ശ്രീനന്ദന (പൊതുജന ഗ്രന്ഥാലയം കുറ്റിവയൽ), കെ.വി. സ്വാതി (ജവഹർ ഗ്രന്ഥാലയം, കോടങ്കല്ല്). മുതിർന്നവർ: എം. സതീശൻ (വിനു സ്മാരക ഗ്രന്ഥാലയം, പൊള്ളക്കട), കെ. ജ്യോതിലക്ഷ്മി(നെഹ്റു യൂത്ത് ക്ലബ്, മുന്നാട്), ധനുര ആർ. യാദവ് (കിണാവൂർ വായനശാല, ചോയ്യങ്കോട്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT