തുളുനാട് മാസിക വാർഷികാഘോഷം

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ 16ാം വാർഷികവും വിനോദിനി നാലപ്പാടം അനുസ്മരണവും അവാർഡ് ദാനവും പുസ്തക പ്രകാശനവും എം. രാജഗോപാലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. എം.വി. രാഘവൻ അധ്യക്ഷത വഹിച്ചു. കുമാരൻ നാലപ്പാടം ആമുഖഭാഷണം നടത്തി. വിനോദിനി നാലപ്പാടം അവാർഡ് മഹിള അസോസിയേഷൻ ദേശീയ സമിതി നേതാവ് എൻ. സുകന്യക്ക് മുൻ. എം.എൽ.എ കെ. കുഞ്ഞിരാമൻ നൽകി. ഇ. പത്മാവതി അനുസ്മരണം നടത്തി. വ്യക്തിഗത അവാർഡ് നേടിയ കൃഷ്ണൻ നടുവലത്തിനും പത്രപ്രവർത്തക അവാർഡ് ജേതാക്കളായ സതീഷ് ഗോപി, ശ്യാം ബാബു വെള്ളിക്കോത്ത് എന്നിവർക്കും എം. രാജഗോപാലൻ എം.എൽ.എ അവാർഡുകൾ വിതരണം ചെയ്തു. തുളുനാട് കഥാ, കവിത അവാർഡ് ജേതാക്കളായ വത്സല ചെറുകുന്നത്ത്, ശങ്കരൻ തെക്കിനിയിൽ, ചന്ദ്രൻ മുണ്ടണ്ടക്കാട്, പ്രേമാനന്ദ് ചമ്പാട് എന്നിവർക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അവാർഡുകൾ കൈമാറി. കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാർഡ് ജേതാക്കളായ പ്രദീപ് കൊടക്കാട്, പ്രാപ്പൊയിൽ നാരായണൻ മാസ്​റ്റർ, രഞ്ജിത്ത്‌ ഓരി എന്നിവർക്ക് ഡോ. വി.പി.പി. മുസ്തഫ അവാർഡുകൾ സമ്മാനിച്ചു. ലേഖന, ആനന്ദകൃഷ്ണൻ, എടച്ചേരി ലത, മധു പയ്യന്നൂർ, നോവലിസ്​റ്റ്​ രാജൻ കൊടക്കാട് എന്നിവർക്ക് നോവൽ അവാർഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ വിതരണം ചെയ്​തു. രസിക ശിരോമണി കോമൻ നായർ സ്മാരക അവാർഡ് ജേതാക്കളായ എ.പി.എൻ വെള്ളൂർ പി.സി.കെ. കടന്നപ്പള്ളി എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കൂർമ്മൽ എഴുത്തച്ഛൻ, തുളുനാട് യുവപ്രതിഭ പുരസ്കാരം നേടിയ രാമകൃഷ്ണൻ മോനാച്ച, നിതിൻ കരിന്തളം എന്നിവർക്കുള്ള അവാർഡ് വിതരണം വി.വി. പ്രഭാകരൻ നിർവഹിച്ചു. ചടങ്ങിൽ രാജേഷ് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ സംയുക്ത സമാഹാരമായ മുകുളങ്ങൾ, കവിതാസമാഹാരമായ രമണകം എന്നിവയുടെ പ്രകാശനവും നടന്നു. കെ.കെ. നായർ, കെ. മീന കൈപ്രത്ത്, കൃഷ്ണൻ നമ്പ്യാർ, അവാർഡ് ജേതാക്കൾ എന്നിവർ സംസാരിച്ചു. സുരേഷ്​കുമാർ നീ​ലേശ്വരം സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.