ഭെൽ ഇ.എം.എൽ സമരം തൊഴിലാളി ഐക്യത്തി​‍െൻറ മാതൃക -ഉണ്ണികുളം

ഭെൽ ഇ.എം.എൽ സമരം തൊഴിലാളി ഐക്യത്തി​‍ൻെറ മാതൃക -ഉണ്ണികുളം കാസർകോട്: ഭെൽ -ഇ.എം.എല്ലിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നടത്തുന്ന സമരം തൊഴിലാളി ഐക്യത്തിന് മാതൃകയാണെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണികുളം. ജീവനക്കാർക്കൊപ്പം സ്ഥാപനത്തെയും സംരക്ഷിക്കണമെന്ന ആവശ്യം പ്രസക്തമാണ്. രാഷ്​ട്രീയം മാറ്റി പൊതുതാൽപര്യങ്ങൾക്ക് തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തുവന്നതിനാൽ സമരം വിജയം വരിക്കുകതന്നെ ചെയ്യും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തി​‍ൻെറ 19ാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എം.എസ് ജില്ല സെക്രട്ടറി സത്യനാഥ് അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ, എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്റഫ്, പി.വി. കുഞ്ഞമ്പു, കെ. ഗംഗാധരൻ, ശ്രീധരൻ എന്നിവർ സംസാരിച്ചു. വി. പവിത്രൻ സ്വാഗതം പറഞ്ഞു. സമരസമിതി നേതാക്കളായ വി. രത്നാകരൻ, കെ.ജി. സാബു, ബി.എസ്. അബ്​ദുല്ല, സി.കെ. വേലായുധൻ, ടി.വി. ബേബി, അനിൽ പണിക്കൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.