ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ട്: എസ്.ഇ.യു പ്രതിഷേധിച്ചു

കാസർകോട്: ശമ്പള പരിഷ്കരണത്തി​ൻെറ അടിസ്ഥാനതത്ത്വങ്ങൾ പോലും അട്ടിമറിക്കുന്ന രീതിയിൽ അപൂർണവും അർഥശൂന്യവുമായ 11ാം ശമ്പള കമീഷൻ റിപ്പോർട്ട് സമർപ്പിച്ചതിനെതിരെ സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അഞ്ചുവർഷ തത്ത്വം അട്ടിമറിച്ച നടപടി അസ്വീകാര്യവും മാപ്പർഹിക്കാത്തതുമാണ്. സർവിസ് വെയ്റ്റേജ് പൂർണമായും എടുത്തുകളഞ്ഞ് ഫിറ്റ്മൻെറും ഓപ്ഷൻ അവസരവും നൽകാത്ത റിപ്പോർട്ട് തള്ളിക്കളയണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ്​ നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്ര​േട്ടറിയറ്റംഗം ഒ.എം. ഷഫീഖ്, ജില്ല ജനറൽ സെക്രട്ടറി അബ്​ദുറഹിമാൻ നെല്ലിക്കട്ട, നൗഫൽ നെക്രാജെ, കെ.എ. മുസ്തഫ, അഷ്റഫ് അത്തൂട്ടി, അഷ്റഫ് ചെർക്കള, ഹാരിസ് മാളിഗ, സർഫറാസ് നവീദ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. SEU ശമ്പള കമീഷൻ റിപ്പോർട്ടിലെ അപാകതയിൽ പ്രതിഷേധിച്ച് എസ്.ഇ.യു ജില്ല കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT