തൃക്കരിപ്പൂരിൽ സ്വീകരണം നൽകും

തൃക്കരിപ്പൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ഐശ്വര്യകേരള യാത്രയുടെ ജില്ലതല സമാപന സ്വീകരണത്തിനുള്ള ഒരുക്കം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 22 വരെ നടക്കുന്ന ജാഥ ഫെബ്രുവരി ഒന്നിന് ഉച്ച 12 മണിയോടെയാണ് തൃക്കരിപ്പൂരിൽ എത്തുക. ബസ് സ്​റ്റാൻഡ്​ പരിസരത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽനിന്നും നീലേശ്വരം മുനിസിപ്പാലിറ്റിയിൽനിന്നുമായി അയ്യായിരത്തോളം പ്രവർത്തകർ പങ്കെടുക്കും. യാത്രയുടെ പ്രചാരണത്തിനായി 29ന് 12 മണിക്ക് ബീരിച്ചേരിയിൽനിന്നും തങ്കയം മുക്ക് വരെ വിളംബര ജാഥ നടക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ. ശ്രീധരൻ, കൺവീനർ എം.ടി.പി. കരീം, പി.കെ. ഫൈസൽ, ലത്തീഫ് നീലഗിരി, കെ.പി. പ്രകാശൻ, ഇ.വി. ദാമോദരൻ, കരീം ചന്തേര, പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.