ലോക്​ഡൗൺ കാലയളവിൽ വിരമിച്ചവർക്ക്​ സ്നേഹാദരം

കാഞ്ഞങ്ങാട്​: ജില്ലയിൽ വനിത ശിശു വികസന വകുപ്പിലെയും സാമൂഹിക നീതി വകുപ്പിലെയും ജീവനക്കാരുടെ കൂട്ടായ്മയായ ജില്ലതല സ്​റ്റാഫ് കൗൺസിലി​ൻെറ ആഭിമുഖ്യത്തിൽ, ലോക്ഡൗൺ കാലത്ത് വിരമിച്ച ജീവനക്കാർക്ക്​ സ്​നേഹാദരവ്​ നൽകി. ജില്ല വനിത ശിശു വികസന ഓഫിസർ കവിത റാണി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല സാമൂഹിക നീതി ഓഫിസർ പി. ബിജു അധ്യക്ഷത വഹിച്ചു. ഇരുവകുപ്പുകളുടെയും ജില്ല മേധാവികൾ ചേർന്ന് വിരമിച്ചവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ല പ്രബേഷൻ ഓഫിസർ ബി. ഭാസ്കരൻ, കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ഓഫിസ്​ സീനിയർ ക്ലർക്ക് പി. ഷാജി, നീലേശ്വരം ഐ.സി.ഡി.എസ്​ ഓഫിസ്​ സീനിയർ ക്ലർക്ക് കുഞ്ഞബ്​ദുല്ല പാലക്കാൽ, ഡ്രൈവർ സി. ചന്ദ്രൻ എന്നിവർ ഉപഹാരങ്ങൾ സ്വീകരിച്ചു. ശിശു വികസന പദ്ധതി ഓഫിസർമാരായ ലൂസി, കെ.എം. മണിയമ്മ, ജൂനിയർ സൂപ്രണ്ട് അബ്​ദുല്ല, സുരേഷ് കൊടച്ചാൽ എന്നിവർ സംസാരിച്ചു. സ്​റ്റാഫ് കൗൺസിൽ കൺവീനർ എ.ടി. ശശി സ്വാഗതവും ജോയൻറ്​ കൺവീനർ ശശി കമ്പല്ലൂർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.