'ജോലി സ്ഥിരപ്പെടുത്തണം'

കാഞ്ഞങ്ങാട്: സെക്യൂരിറ്റി ആൻഡ്​ ഹൗസ് കീപ്പിങ് മേഖലയിലെ തൊഴിലാളികളുടെ ജോലി സ്ഥിരപ്പെടുത്തണമെന്നും മിനിമം കൂലി നടപ്പിലാക്കണമെന്നും കാഞ്ഞങ്ങാട് നടന്ന സെക്യൂരിറ്റി ആൻഡ്​ ഹൗസ് കീപ്പിങ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല സെക്രട്ടറി നാരായണൻ തെരുവത്ത്, ജില്ല പ്രസിഡൻറ്​ സുഗജൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ശിവചന്ദ്രൻ കാർത്തിക, എ.കെ. ലക്ഷ്മി, പി.വി. രാഘവൻ, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.കെ. വിജയകുമാർ റിപ്പോർട്ട്​ അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ്​ ബി. ശശി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ബി. ശശി (പ്രസി.​), ശിവചന്ദ്രൻ കാർത്തിക (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.