കർഷക ഐക്യദാർഢ്യ റാലി

ചെറുവത്തൂർ: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി - നെഹ്റു പഠനകേന്ദ്രത്തി​‍ൻെറയും കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിച്ചു. തൃക്കരിപ്പൂർ നെഹ്റു സ്തൂപത്തിൽ നിന്നാരംഭിച്ച റാലി പിഫാസോ ഗാന്ധി സ്തൂപത്തിൽ സമാപിച്ചു. മുതിർന്ന കർഷകൻ എം.കെ. കുഞ്ഞിരാമൻ ദേശീയപതാകയുമേന്തിയാണ് റാലി നയിച്ചത്. ഐ.എൻ.സി ബ്ലോക്ക് പ്രസിഡൻറ്​ പി. കുഞ്ഞിക്കണ്ണൻ പതാക കൈമാറി. പിഫാസോ പ്രസിഡൻറ്​ വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന അധ്യക്ഷ ഡോ.പി.വി. പുഷ്പജ, ഹരിതവേദി സംസ്ഥാന കോഓഡിനേറ്റർ ടി. ധനഞ്ജയൻ മാസ്​റ്റർ, കെ.എം. വിജയൻ, രാഘവൻ കുളങ്ങര, എം. കൃഷ്ണൻ, ഷീജ പ്രഭാകരൻ, എ. രമേശൻ, വി.വി. രാജൻ എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി എ.വി. ബാബു സ്വാഗതവും പിഫാസോ ജനറൽ സെക്രട്ടറി സി. ഭാസ്കരൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ ടി.പി. പത്മനാഭൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ മാസ്​റ്റർ, രാഘവൻ കുളങ്ങര, എ.വി. ബാബു, സി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.