ഐശ്വര്യ കേരള യാത്ര സ്വീകരണം വിജയിപ്പിക്കും

കാഞ്ഞങ്ങാട്: കേരള യാത്രക്ക്് ഫെബ്രുവരി ഒന്നിന് കാഞ്ഞങ്ങാട്ട് നടക്കുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കാന്‍ മുനിസിപ്പല്‍-പഞ്ചായത്ത് തല യു.ഡി.എഫ് യോഗങ്ങള്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ യു.ഡി.എഫ് നേതൃതല കൺവെന്‍ഷന്‍ യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ എം.പി ജാഫര്‍ ഉദ്്ഘാടനം ചെയ്തു. അഡ്വ. എൻ.എ. ഖാലിദ്​ അധ്യക്ഷത വഹിച്ചു. ​ജില്ല ലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, കുഞ്ഞികൃഷ്ണന്‍, സി.കെ. റഹ്മത്തുല്ല, കെ.സി. മോഹനന്‍, പ്രദീപ് തോയമ്മല്‍, കദീജ ഹമീദ്, റമീസ് ആറങ്ങാടി, ടി.കെ സുമയ്യ, നിതീഷ്, സലാം മീനാപ്പീസ്, ബാബുരാജ് എന്നിവർ സംസാരിച്ചു. കെ.പി. ബാലകൃഷ്​ണൻ സ്വാഗതം പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത്് യു.ഡി.എഫ് നേതൃതല സംഗമം സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം വി. കമ്മാരന്‍ ഉദ്ഘാടനം ചെയ്തു. ഹമീദ്​ ചേരക്കാടത്ത്​ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്​ലിം ലീഗ് ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്​ദുറഹ്മാന്‍, സി.എം. ഖാദര്‍ ഹാജി, ഡി.സി.സി സെക്രട്ടറി പി.വി. സുരേഷ്, സംഘാടക സമിതി കണ്‍വീനര്‍ സി. മുഹമ്മദ് കുഞ്ഞി, എ.പി. ഉമ്മര്‍, പി.പി. നസീമ ടീച്ചര്‍, അരവിന്ദാക്ഷന്‍ നായര്‍, സതീശന്‍ പാരക്കാട്, മുല്ലക്കോയ തങ്ങള്‍, ​െക.വി. സിന്ധു, കൊവ്വല്‍ അബ്​ദുറഹ്മാന്‍, ടി.വി. തമ്പാന്‍, പി. അബ്​ദുല്‍ കരീം, ജംഷീദ് ചിത്താരി, രവീന്ദ്രന്‍, എ.കെ. ഷീബ, മുഹമ്മദ് കുഞ്ഞി ക്രസൻറ്​, ബാലകൃഷ്ണന്‍ തണ്ണോട്ട്, കെ.എം. മുഹമ്മദ് കുഞ്ഞി, എം.എം.കെ. കുഞ്ഞാമദ്, അബൂബക്കര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. സലീം ബാരിക്കാട് ചെയര്‍മാനായും ശ്രീനി വത്സന്‍ മഠയന്‍ കണ്‍വീനറുമായി പ്രചാരണ കമ്മിറ്റിയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.