വിവാഹവേദിയിൽനിന്ന്​ വേറിട്ട മാതൃകയുമായി ഗ്രീൻസ്​റ്റാർ ക്ലബ്​

ഒറ്റത്തവണ ഉപയോഗിച്ച്​ അലമാരയില്‍ സൂക്ഷിക്കുന്ന കല്യാണ വസ്ത്രങ്ങള്‍ ധനശേഷി കുറഞ്ഞ സാധാരണക്കാരില്‍ എത്തിക്കാന്‍ പദ്ധതി കാഞ്ഞങ്ങാട്: കല്യാണത്തലേന്ന് മൈലാഞ്ചി മംഗലത്തിനും കല്യാണ ദിവസവും മാത്രം ഒറ്റത്തവണ മണവാട്ടിയും മണവാളനും ഉപയോഗിച്ച്് പുതുമണം മാറാതെ അലമാരയില്‍ സൂക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് സാമ്പത്തികശേഷി കുറഞ്ഞവരുടെ കല്യാണാവശ്യങ്ങള്‍ക്കെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം. അതിഞ്ഞാല്‍ ഗ്രീൻസ്​റ്റാര്‍ ക്ലബ് പ്രവർത്തകരാണ്​ ഇത്തരത്തില്‍ കല്യാണ വസ്ത്രങ്ങള്‍ ശേഖരിച്ച് സാധാരണക്കാരും പാവപ്പെട്ടവരുമായവരുടെ കല്യാണവീടുകളില്‍ എത്തിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. അതിഞ്ഞാലില്‍ ഞായറാഴ്ച പി.എം. ഫൈസലി​‍ൻെറയും താഹിറയുടെയും മകള്‍ ജെബിന്‍ സുല്‍ത്താനയും കാസര്‍കോട് വിദ്യാനഗറിലെ കെ.എച്ച്. ഹസൈനാറി​‍ൻെറയും റംലയുടെയും മകള്‍ ഇര്‍ഫാനും വിവാഹിതരായ വേദിയില്‍ വസ്​ത്രങ്ങൾ കൈമാറി പദ്ധതിക്ക്​ തുടക്കമിട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്​ലം വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി ഗ്രീന്‍ സ്​റ്റാര്‍ ക്ലബ് ട്രഷറര്‍ നൗഫല്‍ പാലക്കിക്ക് കൈമാറി. ക്ലബ് പ്രസിഡൻറ്​ ഖാലിദ് അറബിക്കാടത്ത്, വധുവി​‍ൻെറ പിതാവ് പി.എം.ഫൈസല്‍, പഞ്ചായത്ത് മുന്‍ അംഗം ഹമീദ് ചേരക്കാടത്ത്, പി.എം.കുഞ്ഞബ്​ദുല്ല ഹാജി, മൊയ്തീന്‍കുഞ്ഞി മട്ടന്‍, പി.എം.എ. അസീസ്, കെ.കെ. ഫസല്‍ റഹ്മാന്‍, പി.എം.ഫാറൂഖ്, ഇ.കെ.മൊയ്തീന്‍കുഞ്ഞി, പി.അബ്​ദുല്ല, റഷീദ് പാലാട്ട് എന്നിവര്‍ സംസാരിച്ചു. വിവാഹ വസ്ത്രങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുള്ളവരും ആവശ്യക്കാരും 9656124202, 9895088899 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. kalyanam പടം: ഒറ്റത്തവണ ഉപയോഗിച്ച വിവാഹ വസ്ത്രങ്ങള്‍ ശേഖരിച്ച്് അര്‍ഹരായവര്‍ക്ക് എത്തിക്കുന്ന പദ്ധതി പ്രകാരം കല്യാണവീട്ടില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്​ലം ക്ലബ് ട്രഷറര്‍ നൗഫലിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT