കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന്​ അനുമതി

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വൈദ്യുതി ഭവനില്ലാത്ത ജില്ല എന്ന ദുഷ്പേര് ഇനി കാസർകോടിനില്ല. കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 1 1450 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് യാഥാർഥ്യമാകുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29 സൻെറ് സ്ഥലത്ത് ഇനി വൈദ്യുതി ഭവൻ നിലവിൽ വരും. ഭീമമായ വാടക നൽകിയാണ് നിലവിൽ ഡിവിഷൻ ഓഫിസ് പോലും പ്രവർത്തിക്കുന്നത്. വൈദ്യുതിഭവൻ യാഥാർഥ്യമാകുന്നതോടെ സെക്​ഷൻ ഓഫിസ്, ഡിവിഷൻ ഓഫിസ്, സബ് ഡിവിഷൻ ഓഫിസുകൾ, കോൺഫറൻസ് ഹാൾ, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് മുറികൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടു കൂടിയുള്ള മൂന്നു നില കെട്ടിടമാണ് ഉണ്ടാവുക. വൈദ്യുതി വകുപ്പി​‍ൻെറ വിവിധ ഓഫിസുകൾ ഇനി മുതൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഇതു മുഖേന സാധിക്കും. നിലവിൽ വയനാട്, കാസർകോട് ജില്ലയിൽ മാത്രമാണ് മിനി വൈദ്യുതി ഭവൻ ഇല്ലാത്ത സ്ഥിതിയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.