മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കാസർകോട്​: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തി​‍ൻെറ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന ബിരുദ, ബിരുദാനന്തര, പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡി​‍ൻെറ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന്​ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡി​‍ൻെറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കി​‍ൻെറ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി മൂന്നിനകം കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുകളിലെ പട്ടികജാതി പ്രമോട്ടര്‍മാരുമായോ കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായോ ബന്ധപ്പെടണം. കായികക്ഷമത പരീക്ഷ കാസർകോട്​: ജില്ലയിലെ ആദൂര്‍, ഗാളിമുഖ ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികളുടെ ഒഴിവുകളിലേക്ക് ജില്ല എംപ്ലോയ്‌മൻെറ്​ ഓഫിസില്‍നിന്ന് നിർദേശിക്കപ്പെട്ടവരുടെ കായികക്ഷമത പരീക്ഷയും കൂടിക്കാഴ്ചയും 28 മുതല്‍ ഫെബ്രുവരി നാലുവരെ കുണ്ടാര്‍ കാഷ്യൂ ഡെവലപ്‌മൻെറ്​ ഓഫിസില്‍ നടക്കും. അറിയിപ്പ് കിട്ടിയവര്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണമെന്ന് കാസര്‍കോട് കശുമാവ് വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04994 262272

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.