റോഡ് സുരക്ഷ ബോധവത്​കരണ ക്വിസ് മത്സരം

തച്ചങ്ങാട്: റോഡ് സുരക്ഷ ബോധവത്​കരണം ലക്ഷ്യമിട്ട്​ ബേക്കൽ ജനമൈത്രി പൊലീസും തച്ചങ്ങാട് ഗവ. ഹൈസ്കൂൾ എസ്.പി.സി യൂനിറ്റും ചേർന്ന് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനമൈത്രി പൊലീസ് സീനിയർ ഓഫിസർ രാജേഷ് അധ്യക്ഷത വഹിച്ചു. തച്ചങ്ങാട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ. സുരേശൻ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ച് നടത്തിയ മത്സരം മനോജ് പിലിക്കോട് നിയന്ത്രിച്ചു. പി. സജിത, ബിന്ദു എന്നിവർ ക്വിസ് മത്സരത്തി​ൻെറ വിധിനിർണയത്തിൽ പങ്കാളികളായി. എസ്.പി.സി കാഡറ്റുകളായ കെ.പി. അദ്വൈത്, അരുണിമ ചന്ദ്രൻ എന്നിവർ വിജയികളായി. ബേക്കൽ സ്​റ്റേഷൻ ഹൗസ് ഓഫിസർ എ. അനിൽകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി.പി.ഒ ഡോ. സുനിൽ കുമാർ കോറോത്ത് സ്വാഗതവും എ.സി.പി.ഒ എ.പി. സുജിത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.