കിഡ്നി രോഗിയായ അംഗത്തിന് സഹായവുമായി കുടുംബശ്രീ

പടന്ന: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ 32കാരി തടിയൻകൊവ്വലിലെ യുവതിക്ക് സഹായവുമായി പടന്ന സി.ഡി.എസ് കൂട്ടായ്മ. 15 വാർഡുകളിലെ അയൽക്കൂട്ടത്തിൽനിന്ന്​ 189010 രൂപയാണ് സ്വരൂപിച്ചത്. ചികിത്സ ധനസഹായം പഞ്ചായത്ത് പ്രസിഡൻറും ചികിത്സ കമ്മിറ്റി ചെയർമാനുമായ പി.വി. മുഹമ്മദ് അസ്​ലമിനെ എ.ഡി.എം സി. ഹരിദാസ് ഏൽപിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ പൂമണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി കെ.വി. വിനയരാജ് സ്വാഗതം പറഞ്ഞു. വൈസ്​ പ്രസിഡൻറ്​ പി. ബുഷ്റ, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ.എം. മുഹമ്മദ് റഫീഖ്, പി.വി. അനിൽകുമാർ, ടി.കെ.പി. ഷാഹിദ, പഞ്ചായത്തംഗങ്ങളായ പി.പി. കുഞ്ഞികൃഷ്ണൻ, യു.കെ. മുശ്താഖ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.