പോസ്​റ്റ്​ ഓഫിസ് മാർച്ച്‌

നീലേശ്വരം: പെട്രോൾ, ഡീസൽ വില വർധന പിൻവലിക്കുക, ഓട്ടോ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട്​ ഐ.എൻ.ടി.യു.സി ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയൻ നീലേശ്വരം ഡിവിഷൻ കമ്മിറ്റി പോസ്​റ്റ്​ ഓഫിസ് മാർച്ച​ും ധർണയും നടത്തി. കെ.പി.സി.സി എക്സി. അംഗം പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. സി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ വി.വി. സുധാകരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ മഡിയൻ ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡൻറ്​ പി. രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ, ഏറുവാട്ട് മോഹനൻ, സുധാകരൻ കൊട്ടറ, ബാലകൃഷ്ണൻ മാടായി, റിനീഷ്ബാബു മൂലപ്പള്ളി എന്നിവർ സംസാരിച്ചു. പ്രകടനത്തിന്​ ശശി മാമുനി, ദാമോദരൻ കൊട്രച്ചാൽ, രാജേഷ് ഓർച്ച, സഗേഷ് കടിഞ്ഞിമൂല എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.