ഇന്ധന വില വർധന; പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

കാഞ്ഞങ്ങാട്: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനവും മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ബി.പി. പ്രദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കാർത്തികേയൻ പെരിയ അധ്യക്ഷത വഹിച്ചു. സത്യനാരായണൻ പത്രവളപ്പിൽ, ഇസ്മാഈൽ ചിത്താരി, ഷുഹൈബ് തൃക്കരിപ്പൂർ, അനിൽ വാഴുന്നോറടി, ഉമേശൻ കാട്ടുകുളങ്ങര, നിധീഷ് കടയങ്ങൻ, ടി.വി.ആർ. സൂരജ്, നവനീത് ചന്ദ്രൻ, ചിദേഷ് ചന്ദ്രൻ വയമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. youthc ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോൺഗ്രസ്​ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.