ഓവര്‍സിയറുടെ ഒഴിവ്

കാസർകോട്​: കുമ്പള ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധയില്‍ ഓവര്‍സിയറുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 23ന് രാവിലെ 11ന് കുമ്പള പഞ്ചായത്തില്‍ നടക്കും. സിവില്‍ എൻജിനീയറിങ് ഡിപ്ലോമയും തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമം: യോഗം ജനുവരി 23ന് കാസർകോട്​: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടര ലക്ഷം ഭവനങ്ങള്‍ പൂര്‍ത്തീകരിച്ചതി​‍ൻെറ സംസ്ഥാനതല പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളില്‍ ഗുണഭോക്​തൃ സംഗമങ്ങള്‍ സംഘടിപ്പിക്കും. ഇതി​‍ൻെറ ഭാഗമായി ജില്ലയിലെ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട ജില്ലതല ഉദ്യോഗസ്ഥരുടെയും യോഗം ജനുവരി 23ന് ഉച്ചക്ക്​ രണ്ടിന് ഓണ്‍ലൈനായി നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയാകും. വൈഗ അഗ്രിഹാക്ക് 2021: രജിസ്‌ട്രേഷന്‍ ആരംഭിച്ചു കാസർകോട്​: സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്​ട്ര ശില്‍പശാലയുടെ ഭാഗമായി വിദ്യാര്‍ഥികള്‍, സ്​റ്റാര്‍ട്ടപ്പുകള്‍, പ്രഫഷനലുകള്‍, കര്‍ഷകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തുന്ന ഹാക്കത്തണ്‍ മത്സരം വൈഗ അഗ്രിഹാക്ക് 2021​‍ൻെറ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഹാക്കത്തണില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, കര്‍ഷകര്‍/ പൊതുജനങ്ങള്‍/ പ്രഫഷനലുകള്‍/ സ്​റ്റാര്‍ട്ടപ്പുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായാണ് മത്സരങ്ങള്‍ നടത്തുന്നത്. രണ്ടു മുതല്‍ അഞ്ചുപേര്‍ വരെ അടങ്ങുന്നതായിരിക്കും ഒരു ടീം. വിദഗ്ധരടങ്ങുന്ന ജൂറി പാനല്‍ ഏറ്റവും മികച്ച 20 ടീമുകളെ വീതം ഓരോ വിഭാഗത്തില്‍നിന്നും തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ക്ക് ഫെബ്രുവരി 11 മുതല്‍ 13 വരെ തൃശൂര്‍ സൻെറ്​ തോമസ് കോളജില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കാം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.