ഫോ​േട്ടാ എടുത്തു പ്രചരിപ്പിച്ചു; നഗരസഭ സൈബർ സെല്ലിന്​ പരാതി നൽകി

കാസർകോട്​: ജനസേവന കേന്ദ്രത്തിൽ കയറി ഫോ​േട്ടാ എടുത്ത്​ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ നഗരസഭ സൈബർസെല്ലിനു പരാതി നൽകി. വ്യാഴാഴ്​ച രാവിലെ 11 മണിക്ക്​ നഗരസഭ ഹെൽത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാ​ൻെറ കാബിനിൽ ഹെൽത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വിളിച്ചുചേർത്ത ആരോഗ്യവിഭാഗം ജീവനക്കാരുടെ യോഗം നടക്കു​േമ്പാഴാണ്​ ഫോ​ട്ടോ എടുത്തത്​. നഗരസഭ സെക്രട്ടറിയും ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്ത യോഗത്തി​‍ൻെറ ഫോ​ട്ടോ നഗരസഭയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നവമാധ്യമത്തിൽ (വാട്സ്​ആപ്പ്) തെറ്റായ വാർത്തയോടെ പ്രചരിപ്പിച്ചതായാണ്​ പരാതി നൽകിയത്​. നഗരസഭ സെക്രട്ടറിയുടെ അനുമതിയില്ലാതെയാണ്​ ഫോ​ട്ടോ എടുത്തതെന്നും, അന്വേഷണം നടത്തി കുറ്റം ചെയ്തവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സൈബർ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയതായും നഗരസഭ ചെയർമാനും സെക്രട്ടറിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT