കൺവെൻഷനും സ്വീകരണവും

കാഞ്ഞങ്ങാട്​: എസ്​.ടി.യു അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും കൺവെൻഷനും സംഘടിപ്പിച്ചു. അജാനൂരിലെ ജനപ്രതിനിധികളായ സി.എച്ച്​. ഹംസ, ഇബ്രാഹിം ആവിക്കൽ, സി.കെ. ഇർഷാദ് ചിത്താരി, സി. കുഞ്ഞാമിന, ഷക്കീല ബദ്റുദ്ദീൻ, ഷീബ ഉമ്മർ, ഹാജറ സലാം എന്നിവർക്കാണ് സ്വീകരണം നൽകിയത്. കൺവെൻഷൻ മുസ്​ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി വൺഫോർ അബ്​ദുൽ റഹ്മാൻ ഉദ്​ഘാടനം ചെയ്തു. സ്വീകരണ പരിപാടിയുടെ ഉദ്​ഘാടനം എസ്​.ടി.യു ജില്ല പ്രസിഡൻറ് അഹമ്മദ് ഹാജി നിർവഹിച്ചു. കരീം മൈത്രി അധ്യക്ഷത വഹിച്ചു. ട്രഷറർ ഖദീജ പാലായി, വൈസ് പ്രസിഡൻറ് അഹമ്മദ് കപ്പണക്കാൽ, സെക്രട്ടറി എം.കെ. സുബൈർ ചിത്താരി, പഞ്ചായത്ത് മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, ഷരീഫ് കൊടവഞ്ചി, മാഹിൻ മുണ്ടക്കൈ, പി.പി. നസീമ ടീച്ചർ, എൽ.കെ. ഇബ്രാഹിം, ആസിഫ് ഖദർനഗർ, മാട്ടുമ്മൽ ബഷീർ, ബഷീർ ചിത്താരി, അഷ്റഫ് മാണിക്കോത്ത് കൊളവയൽ, എം.എ. മൊയ്തീൻ, സി.വി. മുഹമ്മദ്, മൊയ്തു ചിത്താരി തുടങ്ങിയവർ സംസാരിച്ചു. ജന.സെക്രട്ടറി ജമാൽ നാലകത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.