കർഷക സമരത്തിന്​ പിന്തുണയുമായി തെരുവിലിറങ്ങണം -സി.എം.പി

കാഞ്ഞങ്ങാട്​: രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ യുവാക്കളും ജനാധിപത്യവാദികളും തെരുവിലിറങ്ങി സമരം ചെയ്യണമെന്ന് സി.എം.പി സെക്ര​േട്ടറിയറ്റ് അംഗം വി.കെ. രവീന്ദ്രൻ ആവശ്യപ്പെട്ടു. സി.എം.പിയുടെ കർഷക സംഘടനയായ കേരള കർഷക ഫെഡറേഷൻ ജില്ല കൺവെൻഷൻ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ കർഷക ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം.പി ജില്ല സെക്രട്ടറി സി.വി. തമ്പാൻ, വി. കമ്മാരൻ, ബി. സുകുമാരൻ, ടി.വി. ഉമേശൻ, പി.കെ. രഘുനാഥ്, വി. കൃഷ്ണൻ, സി. ബാലൻ, എം.ടി. കമലാക്ഷി, ഇ.വി. ലക്ഷ്​മണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.വി. ദാമോദരൻ (പ്രസി.​), ലക്ഷ്​മണൻ (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.