സർക്കാർ ജീവനക്കാരെ വഞ്ചിച്ചു -ഹക്കീം കുന്നിൽ

കാഞ്ഞങ്ങാട്​: കുടിശ്ശികയായ നാലുഗഡു ഡി.എയിൽ ഒരു ഗഡു ഡി.എയും ശമ്പള പരിഷ്കരണവും ഏപ്രിലിൽ നൽകുമെന്ന് പറഞ്ഞിട്ടും ബജറ്റിൽ ഒരു തുകയും നീക്കിവെക്കാതെ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ്​ പി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം സുരേഷ് പെരിയങ്ങാനം ഉദ്ഘാടനം ചെയ്തു. ഹനീഫ ചിറക്കൽ, കെ.സി. സുജിത് കുമാർ, കെ. അശോക് കുമാർ, കെ. അസ്മ, രാജേഷ്, നിഗീഷ്, ശ്രീനിവാസൻ, സൽമത്ത്, ബ്രിജേഷ് പൈനി, രാജീവൻ വൈക്കത്ത്, ഗംഗാധരൻ, ഗംഗൻ, മാലതി, ഗോപിനാഥൻ, രജനി, രവീന്ദ്രൻ, സുജിത്ത് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി രതീഷ് സ്വാഗതവും ട്രഷറർ ശിവകുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.