കോവിഡ് തുടര്‍ ബോധവത്കരണം: 'കാള്‍ അറ്റ് സ്‌കൂള്‍' രൂപവത്കരിക്കും

കാസർകോട്​: കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതി​‍ൻെറ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും പ്രത്യേകം സ്​റ്റുഡ​ൻറ്​ കോവിഡ് സെല്ലുകളായ കോവിഡ് അവേര്‍നെസ് ലിറ്റില്‍ ലീഡേഴ്സ് -'കാള്‍ അറ്റ് സ്‌കൂള്‍', 'കാള്‍ അറ്റ് കോളജ്' എന്നിവ രൂപവത്കരിക്കാന്‍ കലക്ടര്‍ ഡോ.ഡി. സജിത് ബാബുവി​‍ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. സ്‌കൂളുകളില്‍ ക്ലാസ് ലീഡര്‍മാര്‍, സ്‌കൂള്‍ ലീഡര്‍ എന്നിവരും കോളജുകളില്‍ ക്ലാസ് പ്രതിനിധികള്‍, യൂനിയന്‍ ഭാരവാഹികള്‍ എന്നിവരുമായിരിക്കും സമിതിയില്‍. എല്ലാ വിദ്യാലയങ്ങളിലും ഇത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം എന്‍. ദേവീദാസ്, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.വി. രാംദാസ്, ഡി.ഡി.ഇ കെ.വി. പുഷ്പ, എസ്.സി ഡവലപ്മൻെറ്​ ജില്ല ഓഫിസര്‍ മീന റാണി, കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.