തെരഞ്ഞെടുപ്പ്​ സുതാര്യമാക്കാൻ കലക്​ടറെ മാറ്റണമെന്ന്​ യു.ഡി.എഫ്​

കാസർകോട്​: നിയമസഭ തെരഞ്ഞെടുപ്പ്​ സുതാര്യമായി നടത്താൻ ജില്ല തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥൻകൂടിയായ കലക്​ടറെ മാറ്റണ​മെന്ന്​ യു.ഡി.എഫ്​. തെരഞ്ഞെടുപ്പ്​ ചുമതലകളിൽനിന്ന്​ നീക്കണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ്​ കൺവീനർ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ കത്തയച്ചു​. ഭരണകക്ഷിയായ എൽ.ഡി.എഫി​ൻെറ താളത്തിനൊത്തു തുള്ളുന്ന കലക്​ടർ പ്രതിപക്ഷ കക്ഷികളെ കേൾക്കാൻ തയാറല്ലെന്ന്​ കത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ്​ ഓഫിസറെ എം.എൽ.എ തന്നെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായപ്പോൾ അതിലും എം.എൽ.എയെ ന്യായീകരിക്കുകയാണ്​ കലക്​ടർ ചെയ്​തത്​. അതിനാൽ, തെരഞ്ഞെടുപ്പ്​ വരണാധികാരിയായി കലക്​ടർ തുടരുന്നിടത്തോളം സുതാര്യവും നിഷ്​പക്ഷവുമായ തെരഞ്ഞെടുപ്പ്​ ജില്ലയിൽ സാധ്യമല്ല. അതിനാൽ, അദ്ദേഹത്തെ തൽസ്​ഥാനത്തുനിന്ന്​ മാറ്റണമെന്ന്​ യു.ഡി.എഫ്​ കൺവീനർ എ. ഗോവിന്ദൻ നായർ കത്തിൽ ആവശ്യപ്പെട്ടു. സംസ്​ഥാന മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർ ടീക്കാറാം മീണക്കും കത്തി​ൻെറ പകർപ്പ്​ അയച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT