ജനകീയ തോട്‌ ശുചീകരണത്തിന് തുടക്കമായി

ഉദുമ: 'ഇനി ഞാൻ ഒഴുകട്ടെ' ശുചീകരണ കാമ്പയി​‍ൻെറ ഭാഗമായി ഉദുമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന . ‌ 24 വരെ ബേക്കൽ പുഴയുടെ കൈവഴിയായ മേൽബാര മുതൽ മുതിയക്കാൽ പാലത്താട് വരെ എട്ട് കിലോമീറ്റർ ദൂരം എട്ട് ക്ലസ്​റ്ററുകളായി തിരിച്ച് ജനകീയമായി ശുചീകരിക്കും. ബാര ക്ഷേത്രത്തിന്‌ സമീപത്ത്‌ തോട് ശുചീകരിച്ച് കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. വിജയൻ, പഞ്ചായത്തംഗം എം. ബീബി, ഹരിത കേരളം ജില്ല കോഓഡിനേറ്റർ എം.പി. സുബ്രഹ്​മണ്യം, റിട്ട. ഡിവൈ.എസ്.പി എം. ബാലകൃഷ്ണൻ നായർ, സംവിധായകൻ സുധീഷ് ഗോപാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്​സൻ പുഷ്പ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ.വി. ബാലകൃഷ്ണൻ സ്വാഗതവും പി.കെ. മുകുന്ദൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.