കർഷക വിരുദ്ധ നിലപാടുകൾ തിരുത്തണം

കാഞ്ഞങ്ങാട്: പുതിയ കർഷക നിയമം പിൻവലിക്കണമെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) കോട്ടച്ചേരി ബാങ്ക് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ പി. വനജാക്ഷി അധ്യക്ഷത വഹിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. കെ. തങ്കമണി, പി. മനോജ്കുമാർ, സി. വിജയൻ, എ.കെ. ലക്ഷ്മണൻ, എ.വി. സഞ്ജയൻ, എ.കെ. മുരളി എന്നിവർ സംസാരിച്ചു. ടി.പി. രാജേഷ് അനുശോചന പ്രമേയവും ടി. നീന രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി എം. സതീശൻ സ്വാഗതം പറഞ്ഞു. മുഴുവൻ അംഗങ്ങൾക്കും ജൈവ പച്ചക്കറി കിറ്റ് നൽകി. ഭാരവാഹികൾ: ടി. നീന (പ്രസി.), ടി.പി. രാജേഷ് (സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.