ബജറ്റിൽ ജില്ലക്ക്​ മുന്തിയ പരിഗണന- ജില്ല പഞ്ചായത്ത് പ്രസിഡൻറ്​

കാസർകോട്​: ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ. സർവതല സ്പർശിയായ ബജറ്റ് സ്ത്രീകൾ, വയോജനങ്ങൾ, കുട്ടികൾ, എൻഡോസൾഫാൻ ദുരിതബാധിതർ എന്നിവർക്ക് പ്രത്യേകം പരിഗണന നൽകിയിട്ടുണ്ട്. യുവാക്കൾക്കും പ്രവാസികൾക്കും ഒട്ടെറെ തൊഴിൽ സാധ്യതകൾ ബജറ്റ് വഴി പ്രഖ്യാപിച്ചിട്ടുണ്ട്. കലാ സാംസ്‌കാരിക മേഖലയിൽ കയ്യൂർ സമര ചരിത്ര മ്യൂസിയം, കല്ലളൻ വൈദ്യർ സ്മാരക സാംസ്‌കാരിക സമുച്ചയം, മാധ്യമ പ്രവർത്തകൻ കെ.എം. അഹമ്മദി​ൻെറ പേരിൽ ലൈബ്രറിയും ഗവേഷണ കേന്ദ്രവും തുടങ്ങിയവ എടുത്തുപറയേണ്ടവയാണ്. കാർഷിക വ്യാവസായിക പരമ്പരാഗത മേഖലകളിൽ വികസന കുതിപ്പുതന്നെ ഈ ബജറ്റിലൂടെ യാഥാർഥ്യമാകും. പശ്ചാത്തല മേഖലയിൽ ഏറെക്കാലമായി ഉന്നയിച്ചുവരുന്ന വികസന പ്രശ്‌നങ്ങൾക്ക് പരിഹാരവും ഈ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലക്ക് ഏറെ നേട്ടങ്ങൾ പ്രഖ്യാപിച്ച ബജറ്റ് തികച്ചും സ്വാഗതാർഹമാണെന്ന് പ്രസിഡൻറ്​ പറഞ്ഞു. കേരള ബജറ്റി​ൻെറ മുഖചിത്രം വരച്ച ജീവൻ എന്ന കൊച്ചുമിടുക്കൻ, കേരള ക്രിക്കറ്റ് ടീമിനായി അത്യുജ്ജ്വല പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഭിനന്ദനങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.