കെ.എസ്.ടി.എ ഉപജില്ല പ്രതിരോധ സംഗമം

ചെറുവത്തൂർ: കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല കമ്മിറ്റി പ്രതിരോധ സംഗമം നടത്തി. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക എന്ന ആവശ്യമുന്നയിച്ചാണ് സംഗമം സംഘടിപ്പിച്ചത്. ചെറുവത്തൂരിൽ എതിർദിശ പത്രാധിപർ പി.കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എം. മീനാകുമാരി പ്രഭാഷണം നടത്തി. മെംബർഷിപ് വിതരണോദ്ഘാടനം കെ.എസ്.ടി.എ ജില്ല ജോ. സെക്രട്ടറി പി.വി. ഭാസ്കരൻ നിർവഹിച്ചു. എം.ഇ. ചന്ദ്രാംഗദൻ, കെ.വി. ദാമോദരൻ, എം. സുനിൽകുമാർ, കെ.വി. രാമകൃഷ്ണൻ, പി. മാധവൻ, സി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എം. ഈശ്വരൻ സ്വാഗതവും പി.വി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.