റോഡ് സുരക്ഷ ബോധവത്കരണം

കാഞ്ഞങ്ങാട്: ലോക റോഡ് സുരക്ഷ ദിനവുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സ് വിദ്യാർഥികൾ ട്രാഫിക് ബോധവത്കരണ റാലി നടത്തി. റോഡ് നിയമങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖ ഡ്രൈവർമാർക്കിടയിൽ വിതരണം ചെയ്തു. സുരക്ഷ മാർഗങ്ങൾ ഉൾക്കൊള്ളിച്ച സ്​റ്റിക്കറുകൾ വാഹനങ്ങളിൽ പതിച്ചു. കാഞ്ഞങ്ങാട് എ.എം.വി കെ.എ. സജിത്ത് ഉദ്​ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ.വി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. പി.വി. റാവു, പി.വി. വേലായുധൻ, സി.കെ. അജിത്ത്, എം. ഗീത, കെ.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.