ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സന്മാരെ തെരഞ്ഞെടുത്തു

കാസർകോട്​: ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സന്മാരെ വ്യാഴാഴ്ച രാവിലെ 11ന്​ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഗീത കൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സനായി കെ. ശകുന്തള എന്നിവരെ തെരഞ്ഞെടുത്തു. രണ്ട് സ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സനായി അഡ്വ. എസ്.എന്‍. സരിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഷിനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറ്​ ഷാനവാസ് പാദൂരാണ് ധനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിരം സമിതി ചെയര്‍പേഴ്സന്മാര്‍ ഓഫിസുകളിലെത്തി ചുമതലയേറ്റു. എ.ഡി.എം എന്‍. ദേവീദാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.